മുരളിയെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കാന്‍ ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞു. സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒട്ടകത്തിനു തല മാത്രം വയ്കാന്‍ കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ കഥ ആവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മുരളിയെ തിരിചെടുക്കരുതെന്ന് കേരള നേതാക്കന്മാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. അത് കൊണ്ടു തന്നെയാണ് തിരിചെടുക്കണമെന്നും ചിലര്‍ പറഞ്ഞത്.
തിരിച്ചു വരുന്നവര്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കുന്ന പതിവു കോണ്‍ഗ്രസ്സില്‍ ഇല്ലാത്തത് കൊണ്ട് മറ്റൊരു കഥ കൂടി ആവര്‍ത്തിക്കപ്പെടാന്‍ പോകുന്നു. തപസ്സു ചെയ്യാന്‍ മൂന്ന് അടി മണ്ണ് യാചിച്ചു വന്ന വാമനന് കാര്യ സാധ്യത്തിന് തുണയായത് മഹാബലിയുടെ ദാന ശീലമായിരുന്നു.
എന്തായാലും, കേട്ടു മാത്രം പരിചയമുള്ള രണ്ടു മഹാ സംഭവങ്ങള്‍ നമുക്കിനി നേരിട്ടു കാണാം, പുതിയ രൂപത്തില്‍.
2009 നവംബർ 20, വെള്ളിയാഴ്‌ച
2009 നവംബർ 19, വ്യാഴാഴ്‌ച
സ്ഥാനമാനങ്ങള്‍ വേണം
കരുണാകരനും മുരളിയും പത്രക്കാരുടെ മുന്നില്‍ വരുമ്പോള്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. "ഞങ്ങളുടെ കൂടെനില്‍ക്കുന്നവര്‍ക്കെല്ലാം സ്ഥാനമാനങ്ങള്‍ കിട്ടണം.
സ്ഥാനമാനങ്ങള്‍ നേടുന്നതിനപ്പുറം ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുള്ളതായി ഇവര്‍ പറഞ്ഞുകേട്ടിട്ടുണ്ടോ?
സ്ഥാനമാനങ്ങള്‍ നേടുന്നതിനപ്പുറം ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുള്ളതായി ഇവര്‍ പറഞ്ഞുകേട്ടിട്ടുണ്ടോ?
2009 നവംബർ 18, ബുധനാഴ്‌ച
ക്രിക്കറ്റ് ഭ്രാന്ത്
ഐ സി യു വില്‍ അവശനായി കിടക്കുന്ന കരുണാകരന്‍, ക്രിക്കറ്റ് കാണാന്‍ ഐ സി യു വില്‍ ഒരു ടി.വി വച്ചു കൊടുക്കണമെന്ന് ശശി തരൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് ഭ്രാന്ത് എന്ന വാക്കിന് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉദാഹരണം കാണിക്കാന്‍ ഇനി വേറെ എങ്ങും പോകേണ്ട.
2009 നവംബർ 14, ശനിയാഴ്‌ച
പുലിവാല്‍ ചങ്ങായി
രാഹുല്‍ ഗാന്ധിയെ ചങ്ങായി എന്ന് വിളിച്ചു പുലിവാല്‍ പിടിച്ച പോലീസുകാരന്റെ അവസ്ഥ കണ്ടപ്പോള്‍, നമ്മള്‍ അന്യോന്യം വിളിക്കുന്ന പേരുകള്‍ എടുത്തു വി ഐ പി കളെ വിളിച്ചാല്‍, നിയമ പുസ്തകത്തില്‍ ഇല്ലാത്ത പുതിയ പല നിയമങ്ങളും ജനിക്കപ്പെടുമെന്നു മനസ്സിലായില്ലേ? വി ഐ പി കളെ പ്രീണിപ്പിക്കാന്‍ തിടുക്കം കൂട്ടുന്ന മേലധികാരികള്‍, ശുദ്ധന്‍ ആയ ആ പോലീസുകാരനെ ക്രൂശിക്കാന്‍ തന്നെ ഉറച്ചു കഴിഞ്ഞു. അയാള്‍ക്കുവേണ്ടി ഒന്നു നാവു പൊക്കാന്‍ ഈ സാംസ്കാരികകേരളത്തില്‍ ഒരാള്‍ പോലുമുണ്ടായില്ല. ഈ അവസ്ഥയില്‍ രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ട് ആ പാവത്തിനെ രക്ഷിച്ചു മാന്യതതെളിയിക്കണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)