2009 ഡിസംബർ 16, ബുധനാഴ്‌ച

കള്ളന്റെ പ്രാര്‍ത്ഥന, പോലീസിന്റെയും.

മലയാളികളായ കുറ്റവാളികള്‍ക്കും ഗുണ്ടകള്‍ക്കും ഇപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളു. "അന്യ സംസ്ഥാന പോലീസിന്റെ കയ്യില്‍ അകപ്പെടുന്നതിനു മുന്‍പ് കേരള പോലിസ് വന്നു അറസ്റ്റു ചെയ്തു രക്ഷപെടുത്തണേ ദൈവമേ" എന്ന്.
എന്നാല്‍ പോലീസിന്റെ പ്രാര്‍ത്ഥനയോ? "അന്യ സംസ്ഥാന പോലീസിന്റെ മുന്നില്‍ അവന്‍ വായ്‌ തുറക്കുന്നതിനു മുന്‍പ് ഞങ്ങള്‍ക്കവനെ വിട്ടു കിട്ടനെ ദൈവമേ" എന്നും.